
ഡിജിറ്റൽ പഠനോപകരണങ്ങളില്ലാത്ത 36999 പട്ടിക വർഗ വിഭാഗത്തിലുള്ള കുട്ടികൾ. 4 . 7 ലക്ഷം വിദ്യാർത്ഥികൾക് ഡിജിറ്റൽ പഠനോപകരണങ്ങളില്ലെന്ന് കണ്ടെത്തി. 45313 ലാപ്‌ടോപ് ഒന്നുമുതൽ 12 വരെയുള്ള പട്ടികവർഗ വിഭാഗം കുട്ടികൾക്കും പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പട്ടികജാതി വിഭാഗം കുട്ടികൾക്കും വിതരണം ചെയ്തുകൊണ്ടിരിക്കുകയാണെന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. വിദ്യാകിരണം പദ്ധതി ആരംഭിച്ചതിന് ശേഷം ഉപകരണങ്ങൾ ലഭ്യമാക്കേണ്ട കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.