തൃശൂര്‍: പുത്തൂരിനടുത്ത് 4 യുവാക്കള്‍ മുങ്ങിമരിച്ചു. കൈനൂര്‍ ചിറയില്‍ ഉണ്ടായ അപകടത്തില്‍ ബിരുദ വിദ്യാര്‍ഥികളാണു മരിച്ചത്. തൃശൂർ സെന്റ് തോമസ് കോളജിലെ 3 വിദ്യാർഥികളും സെന്റ് അലോഷ്യസ്സിലെ ഒരു വിദ്യാർഥിയാണു മരിച്ചത്. അബി ജോൺ, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ അർജ്ജുൻ എന്നിവരാണു മരിച്ചത്. ബിബിഎ ഒന്നാം വർഷ വിദ്യാർഥികളാണ്. ഇവർ കോളജിലെത്തിയ ശേഷം ചിറയിലേക്കു നീന്താൻ പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.