
അബുദാബിയിൽ എയർ ആംബുലൻസ് തകർന്നുവീണു നാലുപേർ മരിച്ചു. ജോലിക്കിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. രണ്ടു പൈലറ്റുമാർ, ഡോക്ടർ, നഴ്സ് എന്നിവരാണ് മരിച്ചത്. യുഎഇ സ്വദേശി പൈലറ്റുമാരായ ഖാമിസ് സഈദ്, നാസർ മുഹമ്മദ് അൽ റാഷിദി, ഡോ.ഷാഹിദ് ഗുലാം, നഴ്സായ ജോയൽ സകാറ മിന്റോ തുടങ്ങിയവരാണ് മരണപ്പെട്ടത് . കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.