Spread the love

കൊച്ചി :40 ദിവസത്തോളമായി ആസാമിലും, ബംഗാളിലും കുടുങ്ങിക്കിടക്കുന്ന മലയാളി ബസ് ജീവനക്കാരെ ആശങ്കയുണ്ടാക്കി ഒരു മരണവാർത്തയും.

400 Kerala buses stranded in Bengal and Assam;

ബംഗാൾ -അസം അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന കേരളത്തിൽ നിന്നു പോയ ഒരു ബസ് ജീവനക്കാരൻ ഇന്നലെ കുഴഞ്ഞുവീണു മരിച്ചിരുന്നു.ഇത് ജീവനക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.കേരളത്തിൽനിന്ന് ഇതര സംസ്ഥാന തൊഴിലാളികളുമായിപോയ 400 ബസ്സുകളാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്.സംസ്ഥാനങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ബസുകളുടെ മടക്കയാത്രയിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതോടെ ആയിരത്തിലേറെ ജീവനക്കാരാണ് ദുരിതത്തിലായത്. ബസുകളും വെറുതെ കിടന്ന് നശിക്കുന്നു.

നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യിക്കുന്നതിനായി അഥിതി തൊഴിലാളികളുമായി ബംഗാളിലേക്കും അസമിലേക്കും കൊണ്ടുപോയി,വോട്ട് ചെയ്ത ശേഷം അവരുമായി തിരിച്ചുവരാനായിരുന്നു പരിപാടി.എന്നാൽ അതിനിടയിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചതും, കുടുങ്ങിയതും.
ഏജൻറ്മാർ മുഖേനയായിരുന്നു നടപടി. എന്നാൽ ലോക്ഡൗൺ വന്നതോടെ ഒരു ഭാഗത്തേക്ക് മാത്രമുള്ള പ്രതിഫലം നല്കി ഏജന്റുമാർ മുങ്ങി. ഇപ്പോൾ ഫോണിൽ മാത്രമാണ് ഇവരുമായുള്ള സമ്പർക്കം.

Leave a Reply