Spread the love
മലയിൽ കുടുങ്ങിയിട്ട് 41 മണിക്കൂർ പിന്നിട്ടു; രക്ഷാപ്രവർത്തകർ ബാബുവിന് അടുത്തെത്തി, യുവാവുമായി സംസാരിച്ചു 

പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കരസേനാ സംഘം മലമുകളിൽ എത്തി. 41 മണിക്കൂറിലധികമായി പാറയിടുക്കിൽ കുടുങ്ങിയ യുവാവിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനാണ് ആദ്യ പരിഗണന. ബാബുവിന്റെ തൊട്ടടുതെത്തിയ രക്ഷാപ്രവർത്തകർ യുവാവുമായി സംസാരിച്ചു എന്നാണ് റിപ്പോർട്ട്. യുവാവിന്റെ ആരോഗ്യനില തൃപ്തകരമാണെന്ന് വിവരം.

യുവാവിന് ആവശ്യമായ ഭക്ഷണവും വെള്ളവുമായി രാത്രി മല കയറിയ സംഘമാണ് ബാബുവിന്റെ ഏകദേശം അടുത്തെത്തിയത്. റോപ്പ് വഴി ബാബുവിന്റെ അടുത്തെത്താനുള്ള പ്രയത്നത്തിലാണ് സംഘം. കരസേനയുടെ രണ്ട് സംഘങ്ങളാണ് മലമുകളിലുള്ളത്. എവറസ്റ്റ് കീഴടക്കിയ പർവതാരോഹകർ അടക്കമുള്ളവർ സംഘത്തിലുണ്ട്.

യുവാവിന്റെ ആരോഗ്യനിലയ്ക്ക് പ്രശ്നമില്ലെന്ന് ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു. ‌യുവാവിനെ രക്ഷിച്ചു താഴെയെത്തിച്ചാൽ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം നൽകാനായി ഡോക്ടര്‍മാരുടെ സംഘവും മലയുടെ താഴെ കാത്തു നിൽക്കുന്നുണ്ട്.

നിലവിലെ സാഹചര്യത്തിൽ കരമാർഗമുള്ള രക്ഷാപ്രവർത്തനമാണ് കൂടുതൽ സൗകര്യം. സൈന്യത്തിൽ ഇത്തരത്തിൽ കുന്നിൻ മുകളിലും മലമുകളിലും രക്ഷാപ്രവർത്തനം നടത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച സംഘങ്ങളുണ്ട്. മലയാളിയായ ലഫ്റ്റനൻ്റ് കേണൽ ഹേമന്ദ് രാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തുnന്നത്.

ബാബുവിനെ താഴെയിറക്കാനുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദേശിയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

Leave a Reply