
കണ്ണൂരിൽ CPM രക്തസാക്ഷി കുടുംബ സഹായ ഫണ്ടിൽ 42 ലക്ഷം രൂപയുടെ തിരിമറി. പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ടിലാണ് ക്രമക്കേട് നടന്നതായി ആരോപണം. ഫണ്ട് തിരിമറി താഴെത്തട്ടിൽ മാത്രം നടപടിയെടുത്ത് ഒതുക്കി തീർക്കാനുള്ള ശ്രമം നടക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്. പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായ സി വി ധനരാജിനെ വെട്ടി കൊലപ്പെടുത്തിയത്തിനു ശേഷം ധനരാജിന്റെ കടങ്ങൾ വീട്ടാനും വീട് നിർമ്മിച്ചു നൽകാനുമാണ് രക്തസാക്ഷി ഫണ്ട് സമാഹരിച്ചതെങ്കിലും 15 ലക്ഷത്തോളം രൂപയുടെ കടബാധ്യത വീട്ടിയില്ല. രക്തസാക്ഷി ഫണ്ട് സമാഹരണത്തിന് ഭാഗമായി ഒരു കോടി രൂപയോളം ലഭിച്ചതായാണ് വിവരം. വീടു നിർമാണത്തിനായി 25 ലക്ഷത്തിലധികം രൂപ ചിലവഴിച്ചു. ഭാര്യയുടെയും രണ്ടു മക്കളുടെ പേരിൽ 5 ലക്ഷം രൂപ വീതവും അമ്മയുടെ പേരിൽ മൂന്നു ലക്ഷം രൂപ വീതവും സ്ഥിരനിക്ഷേപം നടത്തിയിട്ടുണ്ട്. ബാക്കിവന്ന 42 ലക്ഷം രൂപ സംബന്ധിച്ചാണ് ആണ് ആക്ഷേപം.