
കടപ്പുറത്ത് ക്ലാസെടുത്തു, കാഞ്ഞങ്ങാട് 43 വിദ്യാർത്ഥികൾക്ക് അസ്വസ്ഥത. കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറം ഫിഷറീസ് സ്കൂളിലെ വിദ്യാർത്ഥികളാണ് ആശുപത്രിയിലെത്തിയത്. 37 കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ആറ് കുട്ടികളെ നീലേശ്വരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികളെ സ്കൂളിൽ നിന്ന് കടപ്പുറത്ത് എത്തിച്ച് ക്ലാസെടുത്തിരുന്നു. ഇതിന് ശേഷമാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. കുട്ടികളിൽ ആരുടേയും നില ഗുരുതരമല്ല.