പ്രേക്ഷകരുടെ ചാർട്ട് ടോപ്പർഹിറ്റ് സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിക്കാഡ’യ്ക്ക് വേണ്ടി കട്ട വെയ്റ്റിംഗിലാണ് പ്രേക്ഷകർ. മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ പാട്ടുകളിൽ നിന്നും പ്രോമോ വീഡിയോകളിൽ നിന്നും കഥ എന്തെന്നോ, ഗണം എന്തെന്നോ ഊഹിക്കാൻ പോലും സാധിക്കുന്നില്ല എന്നതാണ് ‘സിക്കാഡ’യിലേക്ക് സിനിമാപ്രേമികളുടെ ശ്രദ്ധപതിയാനുള്ള പ്രധാന കാരണം.
മഞ്ഞുമ്മൽ ബോയ്സിനു ശേഷം ഹിറ്റടിക്കാനുള്ള മറ്റൊരു സർവൈവർ ത്രില്ലെർ ആണ് ചിത്രമെന്ന് പൊതുവെ ചർച്ചകൾ ഉണ്ടെങ്കിലും അണിയറക്കാർ ഇതുവരെ ഒന്നും വിട്ടു പറഞ്ഞിട്ടില്ല. പരസ്പരം പാടെ വ്യത്യസ്തമായ ഈണങ്ങളും സീനുകളുമുള്ള ചിത്രത്തിലെ പാട്ടുകൾ കൂടെ ട്രെൻഡിംഗ് ആയതോടെ ആകെ വണ്ടറടിച്ചിരിക്കുകയാണ് പലരും.
റൊമാൻസിന് റൊമാൻസുണ്ട്, ഫൈറ്റും ഗാങ്സ്റ്റർ സെറ്റ് അപ്പും പാട്ടുകളിൽ കാണാം, പിന്നെ ചിലപ്പോൾ സർവൈവർ സ്വഭാവവും മറ്റു ചിലപ്പോൾ ഹൊറർ സിനിമയുടെ ലക്ഷണവുമുണ്ട്. എന്തായാലും ഓഗസ്ത് 9ന് ചിത്രം തിയറ്ററിൽ പോയി കണ്ട് കൺഫ്യൂഷൻ പരിഹരിക്കാമല്ലോ എന്നാണ് ഭൂരിഭാഗം സോഷ്യൽ മീഡിയ നിവാസികളുടെയും അഭിപ്രായം.
അതേസമയം ഏത് ഗണത്തിലേക്ക് കടന്നു വരുന്നതാണെന്നോ, ചിത്രത്തിന്റെ കഥയെന്തെന്നോ തുറന്നു പറയാത്തതാണ് യഥാർത്ഥ ഡയറക്ടർ ബ്രില്ലിയൻസ് എന്നു പറയുന്നവരുമുണ്ട്. എന്തായാലും വനാന്തരീക്ഷത്തിൽ ഉള്ള ഷോർട്ടുകളും ത്രില്ലടിപ്പിക്കുന്ന സീനുകളും പ്രേക്ഷകരെ ആവോളം ആകാംക്ഷയിലാക്കിയിട്ടുണ്ടെന്നുറപ്പ്.
തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്. ഗോൾ, ജനകൻ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ നടന്‍ രജിത് പത്തുവര്‍ഷത്തിനുശേഷം പുതിയ ഗെറ്റപ്പില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2018, തലൈനഗരം 2, ലൂസിഫർ,കടുവ ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയില്‍ സ്വഭാവവേഷങ്ങളിലൂടെ തിളങ്ങുന്ന ജെയ്സ് ജോസ് പള്ളിപ്പാടനും ചിത്രത്തിൽ കരുത്തുറ്റ വേഷത്തിലുണ്ട്. ഗായത്രി മയൂരയാണ് നായിക. മറ്റു പ്രമുഖതാരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ബാംഗ്ലൂര്‍, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളാണ്.
നവീന്‍ രാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഷൈജിത്ത് കുമരന്‍. ഗാനരചന– വിവേക് മുഴക്കുന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി. ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റര്‍– സുജിത് സുരേന്ദ്രന്‍. ശബ്ദമിശ്രണം– ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, പിആര്‍ഒ– എ.എസ്. ദിനേശ്, പ്രമോഷൻ& മാർക്കറ്റിംങ് –മൂവി ഗാങ്, കലാസംവിധാനം –ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം–ജെസിയ ജോര്‍ജ്, നൃത്തസംവിധാനം–റ്റീഷ്യ , മേക്കപ്പ് ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍. ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ. സ്റ്റില്‍സ്– അലന്‍ മിഥുന്‍, പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്