Spread the love

ചെർപ്പുളശ്ശേരി റെയ്ഞ്ചിലെ പ്രിവെന്റീവ് ഓഫീസർ കെ. വസന്തകുമാറിന്റെ നേതൃത്വത്തിൽ കുലിക്കിലിയാട് കുഴൽ കിണർ ഭാഗത്ത് നടത്തിയ പരിശോധനയിൽ KL 52 J 0600 നമ്പർ മഹീന്ദ്ര ബൊലേറോ ജീപ്പിൽ അട്ടപ്പാടിയിലേക്ക് കടത്തുകയായിരുന്ന 48.5 ലിറ്റർ ഇന്ത്യൻ വിദേശ മദ്യം പിടികൂടി.

മഹീന്ദ്ര ബൊലേറോ ജീപ്പിൽ മദ്യം കടത്തി കൊണ്ടുപോയ ഒറ്റപ്പാലം താലൂക്കിൽ തൃക്കടീരി – II വില്ലേജിൽ പൂതക്കാട് ദേശത്ത് കൂരിക്കാട്ടിൽ വീട്ടിൽ സുലൈമാൻ മകൻ മുഹമ്മദ് സാലിം (28)നെ ഒന്നാം പ്രതിയായും, ഒറ്റപ്പാലം താലൂക്കിൽ തൃക്കടീരി – 1 വില്ലേജിൽ വീരമംഗലം ദേശത്ത് വലിയ വീട്ടിൽ മോഹൻദാസൻ മകൻ സനൂപ് (25)നെ രണ്ടാം പ്രതിയായും അറസ്റ്റ് ചെയ്തു.

48.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം മദ്യം കടത്താൻ ഉപയോഗിച്ച മഹീന്ദ്ര ബൊലേറോ ജീപ്പും കസ്റ്റടിയിലെടുത്തു.ഒന്നാം പ്രതിയായ മുഹമ്മദ് സാലിം സിവിൽ എഞ്ചിനീറിംഗ് ബിരുദധാരിയും രണ്ടാം പ്രതിയായ സനൂപ് മെക്കാനിക്കൽ എഞ്ചിനീറിംഗ് ബിരുദധാരിയും ആണ്.

കുലിക്കിലിയാട് സ്വദേശിയായ സിവിൽ എക്സൈസ് ഓഫിസർ അബ്ദുറഹിമാൻ. എം.പിയും പ്രദേശവാസികളും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

Leave a Reply