Spread the love

ബേപ്പൂർ : അകാലത്തിൽ മരിച്ച സഹപ്രവർത്തകന്റെ കുടുംബത്തെ സഹായിക്കാൻ ഫണ്ട് സ്വരൂപിക്കാനായിരുന്നു ബേപ്പൂർ റൂട്ടിലെ 48 ബസുകളുടെ ഇന്നലത്തെ സർവീസ്. ലഭിച്ച കലക്‌ഷൻ തുകയും ജീവനക്കാരുടെ വേതനവും ബസ് ജീവനക്കാരനായിരുന്ന മേലേത്തറ അജിയുടെ കുടുംബത്തിനു നൽകും.

ബേപ്പൂർ–ഭട്ട് റോഡ് റൂട്ടിൽ സർവീസ് നടത്തുന്ന സ്റ്റാർ ബസിൽ 30 വർഷത്തോളം കണ്ടക്ടറായിരുന്ന അജി ഒരു മാസം മുൻപാണ് മരിച്ചത്. സഹപ്രവർത്തകന്റെ കുടുംബത്തെ സഹായിക്കാൻ തൊഴിലാളികൾ സന്നദ്ധ പ്രകടിപ്പിച്ചപ്പോൾ ഉടമകളും ഒപ്പം ചേർന്നു. യാത്രക്കാർ പൂർണമായും സഹകരിച്ചു. പലരും യാത്രാ നിരക്കിലും അധികം തുക നൽകി.

കലക്‌ഷൻ തുക ഇന്നു അജിയുടെ കുടുംബത്തിനു കൈമാറാനാണു തീരുമാനം. ബേപ്പൂർ എസ്ഐ കെ.ഷുഹൈബ് കാരുണ്യയാത്ര ഫ്ലാഗ്ഓഫ് ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി പി.ഹനീഫ ആദ്യ സഹായം നൽകി. കെ.പി.ശ്രീജിത്ത്. സി.ടി.മൻസൂർ അലി, ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.അബ്ദുൽ ഹമീദ്, സെക്രട്ടറി ഒ.പി.സാദിഖ് അലി, രക്ഷാധികാരി കെ.അബ്ദുൽ റഫീഖ്, സംയുക്ത തൊഴിലാളി യൂണിയൻ ഭാരവാഹികളായ ഷൈജു നന്ദനാർകണ്ടി, സി.ഷിജിത്ത് കുമാർ, ഇ.സിജാർ, എ.ഷിജു, വി.സബീഷ്, വി.രഞ്ജിത്ത് ബൈജു, കെ.പി.റഷീദ് എന്നിവർ നേതൃത്വം നൽകി.

Leave a Reply