തമിഴ്നാട്ടിലെ മധുര ജില്ലയിൽ പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി. വടക്കാംപട്ടിക്ക് സമീപമുള്ള പടക്കനിർമാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിൽ അഞ്ച് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.അഞ്ച് തൊഴിലാളികളുടേയും ശരീരഭാഗങ്ങൾ പൊട്ടിത്തെറി നടന്ന സ്ഥലത്ത് ചിതറിക്കിടന്ന നിലയിൽ കണ്ടെത്തി. അമ്മവാശി, വല്ലരസു, ഗോപി, വിക്കി, പ്രേമ എന്നിവരാണ് മരിച്ചത്. സംഭവ സ്ഥലം പോലീസ് പരിശോധിച്ചു.