ന്യൂഡൽഹി: കോവിഡ് മൂലമുള്ള പ്രതിസന്ധി നേരിടാൻ പൊതുമേഖലാ ബാങ്കുകളിൽ 100 കോടി രൂപ വരെയുള്ള ബിസിനസ് വായ്പകളും, 5 ലക്ഷം വരെയുള്ള വ്യക്തിഗത വായ്പകളും പ്രഖ്യാപിച്ച സർക്കാർ.

ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ സ്ഥാപിക്കാനും, ചികിത്സ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി 100 കോടി രൂപ വരെയാണ് ബിസിനസ് വായ്പ. ശമ്പളക്കാർ, ശമ്പളക്കാരല്ലാത്തവർ, പെൻഷൻകാർ തുടങ്ങിയവർക്ക് കോവിഡ് ചികിത്സയ്ക്കായി 25,000 മുതൽ 5 ലക്ഷം രൂപ വരെയുള്ളതും ഈട് വേണ്ടാത്തതുമായ വ്യക്തിഗത വായ്പയും നൽകും.
റിസർബാങ്ക് നിർദേശപ്രകാരമുള്ള കോവിഡ് വായ്പ പദ്ധതിയിൽ പുതുതായി മൂന്ന് വായ്പകകളാണുള്ളത്. ആശുപത്രികൾ/ ലബോറട്ടറികൾ,വാക്സിൻ നിർമാതാക്കൾ,ഓക്സിജൻ നിർമ്മാതാക്കൾ, വിതരണക്കാർ, വാക്സീന്റെയും കോവിഡ് അനുബന്ധ മരുന്നുകളുടേയും ഇറക്കുമതിക്കാർ തുടങ്ങിയവർക്കുള്ള വായ്പയും, കോവിഡ് രോഗികൾക്കുള്ള വായ്പയും, കോവിഡ് രോഗികൾക്ക് ചികിത്സക്കുള്ള വായ്പയും ഇതിലുൾപ്പെടും.