ന്യൂയോർക്ക് : കോവിഡ് വാക്‌സീൻ സ്വീകരിക്കുന്നവർക്ക് 5 മില്യൺ ഡോളർ സമ്മാന വാഗ്ദാനവുമായി ന്യൂയോർക്ക് ഗവർണർ.
മെയ് 24 മുതൽ ന്യൂയോർക്ക് സംസ്ഥാനത്ത് കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവർക്ക് 5 മില്യൺ ഡോളർ സമ്മാനം ലഭിക്കുമെന്ന് പ്രസ്താവനക്ക് ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമ ഉറപ്പുനൽകി. വാക്സിൻ സ്വീകരിക്കുന്നവർക്ക് 5 മില്യൺ ഡോളർ വരെ സമ്മാനത്തുക ലഭിക്കാവുന്ന സ്ക്രാച്ച് ഓഫ് ലോട്ടറി ടിക്കറ്റുകളാണ് നൽകുക. ഭാഗ്യശാലികൾക്ക് ഈ തുക സമ്മാനമായി ലഭിക്കുമെന്നും ഗവർണർ പറഞ്ഞു.
20 ഡോളർ വിലയുള്ള സ്ക്രാച്ച് ഓഫ് ടിക്കറ്റുകളാണ് നൽകുക. ന്യൂയോർക്ക് സ്റ്റേറ്റ് ലോട്ടറി മെഗാ മൾട്ടി പ്ലയർ ടിക്കറ്റുകളാണിവ.
ന്യൂയോർക്കിൽ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് പ്രോത്സാഹനമായിട്ടാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഗവർണർ പറഞ്ഞു. സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് ഹെൽത്ത് ഡേറ്റ അനുസരിച്ച് കഴിഞ്ഞ ആഴ്ചകളിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം കുറവായിരുന്നു. ഏപ്രിലിനു ശേഷം 43% കുറവാണ് ഇതിൽ രേഖപ്പെടുത്തിയത്. കോവിഡിനെ വാക്‌സിനിലൂടെ ശക്തമായി പ്രതിരോധിക്കാൻ ഒരുങ്ങുകയാണ് ന്യൂയോർക്ക്.