Spread the love

വണ്ടിപ്പെരിയാർ ∙ പെരിയാർ നദിയിൽ കുളിക്കുന്നതിനിടെ നഷ്ടപ്പെട്ട 5 പവന്റെ സ്വർണമാല അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം മുങ്ങിയെടുത്ത് ഉടമയ്ക്കു കൊടുത്തു. ആനവിലാസം ഇടപറമ്പിൽ ശരത്തിന്റെ മാലയാണ് 20 അടി താഴ്ചയുള്ള കയത്തിൽ നിന്ന് സ്കൂബ ടീം മുക്കിയെടുത്തത്. വള്ളക്കടവ് മൂലക്കയത്തുള്ള ബന്ധുവീട്ടിൽ എത്തിയ ശരത്ത് കുളിക്കാനായി സുഹൃത്തുമൊത്ത് പുഴയിൽ ഇറങ്ങി. ഈ സമയം കഴുത്തിൽ കിടന്ന സ്വർണമാല വെള്ളത്തിൽ പോവൂകയായിരുന്നു.

ഉടൻ തന്നെ പീരുമേട് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ സ്കൂബ സെന്റർ അംഗങ്ങളായ ബെന്നി മാത്യു, അജ്മൽ അഷറഫ് എന്നിവരാണ് വെള്ളത്തിനടിയിൽ നിന്നു സ്വർണമാല കണ്ടെടുത്തത്.

Leave a Reply