Spread the love

കോഴിക്കോട് റോഡിൽ ആലുക്കലിൽ വച്ച് 8.800 കിലോഗ്രാം ക‍ഞ്ചാവ് പൊലീസും ആന്റി നാർകോട്ടിക് സ്ക്വാഡും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്തു. 2 ഓട്ടോകളിൽ വിൽപനയ്ക്കു കൊണ്ടുവന്നപ്പോഴാണ് പിടിയിലാകുന്നത്. തിരൂരങ്ങാടി ഒളകര ഏറാട്ടിൽ ഹനീഫ (42), കൊണ്ടോട്ടി മൊറയൂർ ആനക്കല്ലുങ്ങൽ അർഷാദ് (26), പയ്യനാട് കുട്ടിപ്പാറ വെള്ളപ്പാറക്കുന്നിൽ ബൈജു (40), മഞ്ചേരി പുല്ലൂർ ഉള്ളാട്ടിൽ അബൂബക്കർ (40), വെളിമുക്ക് സൗത്ത് പാലക്കൽ മേലേ കളത്തിൽ ഷറഫുദ്ദീൻ(51) എന്നിവരെയാണ് എസ്ഐ സുജിത് അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി പി.അബ്ദുൽ ബഷീറിന്റെ നിർദേശ പ്രകാരം എസ്എച്ച്ഒ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടികൂടിയ കഞ്ചാവിനു വിപണിയിൽ ഒന്നര ലക്ഷം രൂപയോളം വില വരും.

ബെംഗളൂരുവിൽനിന്നു കൊണ്ടുവന്ന കഞ്ചാവ് ചില്ലറ വിൽപനക്കാർക്കു നൽകാൻ എത്തിയപ്പോഴാണ് പിടിയിലാകുന്നത്. എഎസ്ഐ എ.കെ.സജീവ്, എസ്‌സിപിഒ അബ്ദുൽ റഷീദ്, സിപിഒമാരായ കെ.റിയാസ്, നിഷാദ്, ഡാൻസാഫ് അംഗങ്ങളായ എൻ.പി.സുനിൽ, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിൻ ദാസ്, ജിയോ ജേക്കബ് എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.

Leave a Reply