
തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ നിന്നും വയനാട് നിന്നുള്ള ശരണ്യ, കണ്ണൂരുകാരി സങ്കീർത്തന, കോഴിക്കോടുകാരൻ വിഷ്ണു പ്രസാദ്, ആലപ്പുഴ സ്വദേശി ആദിത്യൻ, തിരുവനന്തപുരം സ്വദേശി രാഹുൽ എന്നിവരാണ് പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ സഹായത്തോടെ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ ഇവർ മന്ത്രി കെ രാധാകൃഷ്ണനെ സന്ദര്‍ശിച്ചു. പ്രവേശനം ലഭിച്ചത് മുതലുള്ള ഇവരുടെ ഫീസ്, സ്കോളർഷിപ്പ് തുടങ്ങിയ ചെലവുകൾക്കായി 23 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ പട്ടികജാതി വികസന വകുപ്പാണ് നല്‍കിയത്. വരും വർഷങ്ങളിലും തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പ്രവേശനം നേടുന്ന പട്ടിക വിഭാഗത്തിൽപ്പെടുന്ന എല്ലാ വിദ്യാർത്ഥികൾക്കും പഠനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ് .’ വിങ്ങ്സ് ‘എന്നു പേരിട്ട് പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.