അഞ്ച് ദിവസം കൊണ്ട് 50 കോടി കളക്ഷനുമായി ടൊവിനോ തോമസ് നായകനായ ‘അജയന്റെ രണ്ടാം മോഷണം’. ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ നിന്നായി അമ്പത് കോടിക്ക് മുകളിലാണ് ചിത്രം കളക്ട് ചെയ്തത്. ടൊവിനോ തോമസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായിമാറിക്കൊണ്ടിരിക്കുകയാണ് ‘അജയന്റെ രണ്ടാം മോഷണം’.
ഇന്ത്യയ്ക്ക് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നും എആർഎമ്മിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ഏറെ നാൾക്ക് ശേഷം മലയാളി പ്രേക്ഷകർക്ക് ലഭിച്ച 3ഡി ചിത്രമെന്ന നിലയിൽ ഇരുകയ്യും നീട്ടിയാണ് എആർഎമ്മിനെ ഓണക്കാലത്ത് പ്രേക്ഷകർ വരവേറ്റത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്
തമിഴ് തെലുഗ് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് എആർഎമ്മിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്.
കോ പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, പ്രിൻസ് പോൾ, അഡീഷണൽ സ്‌ക്രീൻ പ്ലേ – ദീപു പ്രദീപ്, പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ.