
ഡൽഹിയിൽ റെഫ്രിജറേറ്ററിന് അകത്ത് നിന്നും 50 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. സാകിർ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബന്ധുവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന പരാതിയുമായി ഒരു യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാകിറിനെ വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ദേവരാജ് പറഞ്ഞു.