Spread the love
യുഎഇ 50-ാമത് ദേശീയ ദിനം; വിമാന ടിക്കറ്റിന് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു,

ദുബായ്: യുഎഇ 50-ാമത് ദേശീയ ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്‍റെ ഭാഗമായി നിരവധി പദ്ധതികള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇതാ വിമാന ടിക്കറ്റുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. വിമാന ടിക്കറ്റുകള്‍ക്ക് 50 ശതമാനം ഇളവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിസ് എയര്‍ അബുദാബി ആണ് ഓഫറുമായി എത്തിയിരിക്കുന്നത്. കൂടാതെ 50 പേര്‍ക്ക് സൗജന്യ മടക്കയാത്ര, ടിക്കറ്റ് നല്‍കുന്ന ഫോട്ടോ മത്സരവും വിസ് എയര്‍ ഒരുക്കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയ വഴിയാണ് മത്സരം നടക്കുന്നത്. യുഎഇയുടെ പ്രമുഖ ലാന്‍ഡ്മാര്‍ക്കിന്റെ ഫോട്ടോ എടുത്ത് #UAE50WithWIZZ എന്ന ഹാഷ്ടാഗ് നല്‍കി പോസ്റ്റ് ചെയ്യുകയാണ് ചെയ്യേണ്ടത്. Wizzair എന്ന് ടാഗ് നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ഫോട്ടോകള്‍ വിസ് എയറിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യും. ഇതില്‍ വിജയിക്കുന്നവര്‍ക്കാണ് വിമാന കമ്പനി സര്‍വീസ് നടത്തുന്ന ഏത് സെക്ടറിലേക്കും 2022 മാര്‍ച്ച് 26 വരെ യാത്ര ചെയ്യാവുന്ന ടിക്കറ്റ് സൗജന്യമായി നല്‍കും.

നാലു ദിവസം അവധിയാണ് യുഎഇ 50-ാമത് ദേശീയ ദിനം പ്രമാണിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികള്‍ ആണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വാരാന്ത്യ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെയാണ് നാല് ദിവസം അവധി ലഭിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി കരിമരുന്ന് പ്രയോഗം നടക്കും. നറുക്കെടുപ്പുകളും ഡിസ്‌കൗണ്ടുകളും ആണ് രാജ്യത്ത് എത്തുന്ന മറ്റൊരു പദ്ധതി. ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ രണ്ട് മുതല്‍ 11 വരെ നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ ആണ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ദുബായിലെ പല നഗരത്തിലും വിവധ തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്ത് പല ഭാഗത്തുള്ള ബീച്ചുകളില്‍ നിരവധി പരിപാടികള്‍ ആണ് നടത്താന്‍ ലക്ഷ്യം വെക്കുന്നത്.
അതേസമയം, ഡിസംബർ ഒന്നു മുതൽ 3 വരെ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നവർക്കുള്ള കൊവിഡ് മാനദണ്ഡങ്ങൾ യുഎഇ പ്രഖ്യാപിച്ചു, വാക്സിന്‍ എടുത്തവര്‍ക്കാണ് മുന്‍ഗണന നല്‍ക്കുന്നത്. 96 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലവുമുള്ളവർക്ക് മാത്രമേ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ ശേഷിയുടെ 80% പേർ മാത്രമായിരിക്കും. യുഎഇയിൽ 90% പേരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ആണ്.

Leave a Reply