Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കും. വരും മണിക്കൂറിൽ സംസ്ഥാനത്തെ 11 ജില്ലകളിൽ 55 കി.മീ വേഗത്തില്‍ കാറ്റിനും മഴയ്‌ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്‌ക്ക് സാധ്യതയുള്ളത്. ഈ ജില്ലകളിൽ മണിക്കൂറിൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റും മിതമായ മഴയും ഉണ്ടാകാം.

അതേസമയം തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്കും മണിക്കൂറിൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപകനാശമാണ് വിതച്ചത്. നൂറിലധികം വീടുകൾ തകർന്നതിനെ തുടർന്ന് 64 ദുരിതാശ്വാസ ക്യാംപുകളിലായി 1200 ഓളം പേരെ മാറ്റിപ്പാർപ്പിച്ചു. തീരമേഖലകളിൽ കടൽക്ഷോഭം രൂക്ഷമാണ്. ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞതോടെ കുതിരാനിൽ ഗതാഗത നിയന്ത്രണം തുടരുകയാണ്.

സമാനമായി പത്തനംതിട്ട ജില്ലയിൽ ഇടവിട്ട് മഴ തുടരുകയാണ്. മണിമലയാർ കരകവിഞ്ഞതിനെ തുടർന്ന് തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ കൂടുതൽ ഇടങ്ങളിൽ വെള്ളം കയറി. ഇതോടെ രാത്രിയും രക്ഷാസംഘം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. നിലവിൽ ഓറഞ്ച് അലർട്ടുള്ള ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞു. രാത്രി മിക്കയിടത്തും മിതമായ തോതിലുള്ള മഴയാണ് പെയ്തത്.
മാത്രമല്ല സ്ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുള്ളതിനാൽ സംസ്ഥാനത്ത് 11 ജില്ലകളിലും ഒരു താലൂക്കിനും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മലപ്പുറം പൊന്നാനി താലൂക്കിനും അവധി പ്രഖ്യാപിച്ചു.

മുൻ നിശ്ചിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. എംജി സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. വിവിധ ജില്ലകളിൽ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ എന്നീ ജില്ലകൡ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

Leave a Reply