ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്ക് മികച്ച പ്രതികരണമെന്ന് വ്യോമസേന.
അഗ്നിവീര്‍ റിക്രൂട്ട്‌മെന്റിനായി ഇതുവരെ 56,960 അപേക്ഷകള്‍ ലഭിച്ചതായി ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. വെള്ളിയാഴ്ചയാണ് അഗ്നിവീര്‍ പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചത്.
ഞായറാഴ്ച വരെ മൂന്നു ദിവസം കൊണ്ടാണ് ഇത്രയും അപേക്ഷകള്‍ ലഭിച്ചതെന്നും വ്യോമസേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ നടപടികള്‍ തുടരുകയാണ്. https://agnipathvayu.cdac.in. എന്ന സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്താം. ജൂലൈ അഞ്ചാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
മൂവായിരം പേര്‍ക്കാണ് ഇക്കൊല്ലം അഗ്‌നിവീറുകളായി നിയമനം നല്‍കുക. നാവികസേനയിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ശനിയാഴ്ച ആരംഭിച്ചു. ജൂലൈ മാസം മുതലാണ് കരസേനയിലേക്കുള്ള രജിസ്‌ട്രേഷന്‍. കരസേനയിലെ റിക്രൂട്ട്‌മെന്റ് റാലികള്‍ ഓഗസ്റ്റില്‍ ആരംഭിക്കും.