ഉത്തർ പ്രദേശിലെ ഹത്രാസിൽ കാൻവർ തീർത്ഥാടകർക്ക് ഇടയിലേക്ക് ട്രക് ഇടിച്ചു കയറി. ആറ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹരിദ്വാറിൽ നിന്നും ഗ്വാളിയോറിലേക്ക് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ 2.15ഓടെയാണ് അപകടമുണ്ടായത്. ഹത്രാസിലെ സദാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. തീർത്ഥാടകരെ സഹായിക്കാൻ എത്തിയവരാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീർത്ഥാടകരെ ഇടിച്ച ശേഷം ട്രക്ക് നിർത്താതെ പോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.