ജമ്മു കശ്മീരിലെ പഹൽഗാമിൽ, ഐടിബിപി (ITBP) ജവാന്മാർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം എട്ടായി. ഐടിബിപി ജവാന്മാരും ജമ്മു കശ്മീർ പൊലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥനുമാണ് മരിച്ചത്. 37 ഐടിബിപി ജവാൻമാരും രണ്ട് ജമ്മു കശ്മീർ പോലീസുകാരും സഞ്ചരിച്ച ബസ് ചന്ദൻവാരിക്കും പഹൽഗാമിനും ഇടയിലുള്ള അഗാധമായ മലയിടുക്കിൽവെച്ചാണ് അപകടത്തിൽപ്പെട്ടതു. ഗുരുതരമായി പരിക്കേറ്റ 8 ജവാന്മാരെ എയർലിഫ്റ്റ് ചെയ്ത് ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർ അനന്ത് നാഗിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബ്രേക്കിന് തകരാർ സംഭവിച്ചതാണ് ബസ് മറിയാൻ കാരണമെന്നാണ് പ്രാഥമിക വിവരം. ബസ് രണ്ട് തവണ മറിഞ്ഞ് നദിയുടെ കരയിൽ പതിക്കുകയായിരുന്നു. അമര്‍നാഥ് യാത്രയുടെ സുരക്ഷാ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. വാഹനം 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.