Spread the love
ബിഹാറിൽ സ്‌ഫോടനത്തിൽ 6 മരണം; കെട്ടിടം തകർന്നു
ബിഹാറില്‍ പടക്കവ്യാപാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ മറിച്ചു. ഷബീര്‍ ഹുസൈന്‍ എന്ന പടക്കവ്യാപാരിയുടെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയും ബാക്കി ഭാഗത്ത് തീ പടരുകയും ചെയ്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ എട്ടോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനമുണ്ടായ കെട്ടിടത്തില്‍ നിയമവിരുദ്ധമായി പടക്കങ്ങള്‍ നിര്‍മിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അപകടസ്ഥലത്ത് ഏകദേശം ഒരുമണിക്കൂറോളം തുടര്‍ച്ചയായി പടക്കങ്ങള്‍ പൊട്ടിയിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് കെട്ടിടം പൂർണമായി തകർന്നു. സമീപത്തുള്ള ആറു വീടുകളിൽ വലിയ വിള്ളലുകൾ വീണു. 

Leave a Reply