Spread the love

ജൊഹാനസ്ബർഗ്∙ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവരടങ്ങിയ ബ്രിക്സ് കൂട്ടായ്മയിൽ ആറു പുതിയ അംഗങ്ങൾ. അർജന്റീന, ഇറാൻ, യുഎഇ, സൗദി അറേബ്യ, ഇത്യോപ്യ, ഈജിപ്ത് എന്നിവരാണ് അംഗങ്ങളായ പുതിയ രാജ്യങ്ങൾ. ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കു ശേഷം പ്രസിഡന്റ് സിറിൽ റാമഫോസയാണ് പുതിയ അംഗരാജ്യങ്ങളുടെ പേരു പ്രഖ്യാപിച്ചത്.സഖ്യത്തിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്താനുള്ള ചൈനയുടെ ശ്രമം ഇന്ത്യയുടെ ശക്തമായ എതിർപ്പിനെ തുടർന്നു നടപ്പായില്ല. കൂട്ടായ്മ വിപുലീകരിച്ച് കൂടുതൽ വികസ്വര രാജ്യങ്ങൾക്ക് അംഗത്വം നൽകണമെന്നായിരുന്നു ചൈനയുടെ വാദം. എന്നാൽ ഈ നിർദ്ദേശം ഇന്ത്യ എതിർത്തു. സമവായത്തിലൂടെ വിപുലീകരണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനാണു പിന്തുണ ലഭിച്ചത്.ബ്രിക്‌സ് കൂട്ടായ്മ വിപുലീകരിക്കാനുള്ള ശ്രമത്തെ ഇന്ത്യ നേരത്തെയും ശക്തമായി എതിർത്തിരുന്നു, അത്തരമൊരു വിപുലീകരണം സഖ്യത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾ തകർക്കുകയും നിലവിലെ അംഗങ്ങൾക്കിടയിലുള്ള സ്ഥാപിത സമവായത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന ആശങ്ക ഇന്ത്യ പ്രകടിപ്പിച്ചു. ബ്രിക്സ് അംഗത്വത്തിനായുള്ള ബെലാറൂസിന്റെ ശ്രമത്തെയും ഇന്ത്യ എതിർത്തിരുന്നു

Leave a Reply