Spread the love
സംസ്ഥാനത്ത് കടുത്ത ദാരിദ്ര്യത്തില്‍ ജീവിക്കുന്നത് 64,000 പേർ

സംസ്ഥാനത്ത് കടുത്ത ദാരിദ്ര്യത്തില്‍ ജീവിക്കുന്നത് 64,000 പേർ. അതിദരിദ്രരെന്ന് കണ്ടെത്തിയ 64,006 പേരിൽ 8553 പേരും മലപ്പുറത്ത് നിന്. മലപ്പുറത്തിന് തൊട്ടു പിന്നിൽ തിരുവനന്തപുരം ജില്ലയാണ്. ഏറ്റവും കുറവ് കോട്ടയം ജില്ലയിലാണ്. സംസ്ഥാനത്താകെ 64,006 പേര്‍, അതിൽ തന്നെ 12 763 പട്ടിക ജാതിക്കാരും 3021 പട്ടിക വര്‍ഗക്കാരും ഉൾപ്പെടുന്നു. അതിദാരിദ്ര്യത്തിൽ ജീവിക്കുന്നവരുടെ എണ്ണമെടുത്താൽ മലപ്പുറത്തിന് പിന്നിൽ 7278 പേരുള്ള തിരുവനന്തപുരം ജില്ലയാണ് രണ്ടാമത് വരുന്നത്.കുടുംബശ്രീയുടെ പിന്തുണയോടെ അതിദാരിദ്ര്യ ലഘൂകരണത്തിന് ത്രിതല പദ്ധതി തദ്ദേശ ഭരണ വകുപ്പ് തയ്യാറാക്കിയിരുന്നു ഇതിൻ്റെ ഭാഗമായിട്ടായിരുന്നു അതിദരിദ്രരെ കണ്ടെത്താനുള്ള സർവ്വേ.ആവശ്യത്തിന് ആഹാരം എത്തിക്കുന്നത് അടക്കം ഉടൻ നടപ്പാക്കേണ്ട പദ്ധതികളാണ് ഇതിനായി തയ്യാറാക്കിയത്. ഭവന രഹിതരുടെ പുനരധിവാസപോലുള്ള ഹ്രസ്വകാല പദ്ധതികൾ, ഉപജീവന മാര്‍ഗ്ഗമടക്കം ഉറപ്പാക്കുന്ന ദീര്‍ഘകാല പദ്ധതികൾ തുടങ്ങി ത്രിതല സംവിധാനത്തോടെ ഇടപെടൽ നടത്താനാണ് തീരുമാനം.

Leave a Reply