അരാജകവാദി, കുരങ്ങന്‍, കോവിഡ് വാഹകന്‍, അഴിമതിക്കാരന്‍, കുറ്റവാളി, മുതലക്കണ്ണീര്‍, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവന്‍, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉള്‍പ്പെടെ 65 വാക്കുകള്‍ ആണ് അൺ പാർലമെൻ്ററിയായി കണക്കാക്കി വിലക്ക് ഏർപ്പെടുത്തിയത്..
ലോക്സഭ സെക്രട്ടറിയേറ്റാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം പുറത്തിറക്കിയത്.
ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇരുസഭകള്‍ക്കും അണ്‍പാര്‍ലമെന്‍ററി വാക്കുകളുടെ പട്ടിക കൈമാറി.
അതേസമയം വാക്കുകള്‍ വിലക്കുന്നത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനെ തടസ്സപ്പെടുത്താനാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.
തിങ്കളാഴ്ച ആരംഭിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പട്ടിക പുറത്തിറക്കിയത്.
പാര്‍ലമെന്‍റിലെ ചര്‍ച്ചക്കിടെ പ്രസ്തുത വാക്കുകള്‍ ഉപയോഗിച്ചാല്‍ നീക്കം ചെയ്യുമെന്നാണ് നിര്‍ദേശം.
വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതില്‍ രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്.