
പാലസ്തീനിലെ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഏഴ് കുട്ടികളടക്കം 21 പേര്‍ മരണപ്പെട്ടതായി ബിബിസ് റിപ്പോര്‍ട്ട്.നാല് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീപിടിത്തം ഉണ്ടായത്.ഒരു മണിക്കൂറിലധികം സമയമെടുത്താണ് അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കിയതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.കെട്ടിടത്തിനുള്ളില്‍ വന്‍തോതില്‍ ഗ്യാസോലിന്‍ സൂക്ഷിച്ചിരുന്നു ഇതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.