വാഷിങ്ടൻ :യുഎസിലെ ടെന്നിസിയിൽ തടാകത്തിൽ ചെറു വിമാനം തകർന്ന് 7 പേർ മരിച്ചു. മരിച്ചവരിൽ ടിവി പരമ്പരയിൽ ടാർസനായി വേഷമിട്ട വില്യം ജോ ലാറയും ഉൾപ്പെടുന്നു.
റെoനന്റ് ഫെലോഷിപ് ചർച്ച് സ്ഥാപക ഗ്വെൻ ഷംബ്ലിൻ ലാറ,ഭർത്താവും നടനുമായ വില്യം ജോ ലാറ,മരുമകൻ ബ്രേൻഡൻ ഹന്ന, ജനിഫർ,ഡേവിഡ് മാർട്ടിൻ, ജെസീക്ക,ജോനാഥൻ എന്നിവരാണ് മരിച്ചത്. ‘ടാർസൻ : ദി എവിക് അഡ്വൈഞ്ചേഴ്സ് ‘ എന്ന ടിവി പരമ്പരയിലാണ് (1996- 97 ) ജോ ലാറ അഭിനയിച്ചത്. പേഴ്സി പ്രീസ്റ്റ് ലോക്കിൽ വെച്ചായിരുന്നു വിമാനം തകർന്നു വീണത്.