ന്യൂഡൽഹി:ഗെയിമിങ്– വാതുവയ്പ്പ് ആപ്പുകൾ ഇന്ത്യയിൽനിന്ന് കടത്തിയത് 700 കോടി എന്ന് റിപ്പോർട്ട്. ഷെൽ കമ്പനികൾ വഴി ക്രിപ്റ്റോ കറൻസിയാക്കിയാണ് കോടികൾ ഇന്ത്യക്ക് പുറത്തേക്ക് കടത്തിയത്. സൈപ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പാരിമാച്ച് ഉൾപ്പെടെയുള്ള വലിയ നെറ്റ്‌വര്‍ക്കുകളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നു ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് ഗൂഡ്സ് ആന്റ് സർവീസസ് ടാക്സ് ഇന്റലിജൻസ് (ഡിജിജിഐ) നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ.
ഗെയിമിങ് ആപ്പുകൾ വഴി ഇന്ത്യൻ ഉപഭോക്താക്കളിൽനിന്ന് സമാഹരിച്ചതിൽ ഭൂരിഭാഗം തുകയും ക്രിപ്റ്റോ കറൻസിയാക്കി മാറ്റിയാണ് വിദേശത്തേക്ക് കടത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ 50 സ്ഥാപനങ്ങളെയും ഇതുമായി ബന്ധപ്പെട്ട വ്യക്തികളെയും മാസങ്ങളോളം നിരീക്ഷിച്ചു. കൊൽക്കത്തയിൽ 350ഓളം പേരെ മാസങ്ങളോളം നിരീക്ഷിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. രാജ്യാന്തരതലത്തിലുള്ള ഇടപാടുകളിലൂടെയാണ് ഇത്തരം ഗെയിമിങ് കമ്പനികൾ നിയമനടപടികൾ മറികടന്ന് രാജ്യത്തു പ്രവർത്തിക്കുന്നത്.
ക്രിപ്റ്റോകറൻസികൾ സുഗമമാക്കാൻ ദുബയ് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഈ ആപ്പുകൾക്കു വേണ്ടി ജോലി ചെയ്യുന്നവർക്ക് കരാറുകൾ ഇല്ലാതെയാണ് പ്രതിഫലം ലഭിക്കുന്നത്. ഇമെയിൽ, ഫോൺകോൾ എന്നിവയിലൂടെ മാത്രമാണ് സംവാദം. അജ്ഞാതവ്യക്തികളുമായി മായുള്ള ഇമെയിൽ, ഫോൺകോൾ ബന്ധം മാത്രമാണ് പാരിമാച്ചിന് ഇന്ത്യയിലെ ജീവനക്കാരുമായി ഉള്ളത്. ഇത്തരത്തിലുള്ള ഗെയിമിങ്– വാതുവയ്പ്പ് കമ്പനികളെ കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ക്രിപ്റ്റോകറൻസി കണ്ടെത്തുന്നതിന് ഇസ്രയേലി കമ്പനികൾ വികസിപ്പിച്ചെടുത്ത മാർഗങ്ങൾ പരിമിതമാണ്.