ദില്ലി: ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വെബ്സൈറ്റായ rectt.bsf.gov.in ലൂടെ അപേക്ഷ സമർപ്പിക്കാം. 72 തസ്തികകളാണ് ആകെയുള്ളത്. കോൺസ്റ്റബിൾ (സിവർമാൻ) 2, കോൺസ്റ്റബിൾ (ജനറേറ്റർ ഓപ്പറേറ്റർ) 24, കോൺസ്റ്റബിൾ (ജനറേറ്റർ മെക്കാനിക്) 28, കോൺസ്റ്റബിൾ (ലൈൻമാൻ) 11, എഎസ്ഐ -1, എച്ച് സി – 6 എന്നിങ്ങനെയാണ് ഒഴിവുകൾ. കോൺസ്റ്റബിൾ ഒഴിവുകളിലേക്കും മറ്റ് തസ്തികകളിലേക്കും ഔദ്യോഗിക വെബ്സൈറ്റിലെ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 45 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം. വിജ്ഞാപനം അനുസരിച്ച് അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പരീക്ഷ ജയിച്ചവർക്ക് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാം. അവർക്ക് ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ബിഎസ്എഫിലെ ഗ്രേഡ് സി തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18 നും 25നും ഇടയിലായിരിക്കണം. സംവരണ വിഭാഗത്തിൽപെട്ടവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.