Spread the love
11 പൊതുമേഖലാ ബാങ്കുകളിൽ 7855 ക്ലാർക്ക് ഒഴിവ്; മലയാളത്തിലും ചോദ്യങ്ങൾ

പതിനൊന്നു പൊതുമേഖലാ ബാങ്കുകളിലെ 7855 ക്ലാർക്ക് ഒഴിവുകളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്‌ക്ക് 27 വരെ അപേക്ഷിക്കാം. ജൂലൈ 12–14 തീയതികളിൽ അപേക്ഷിച്ചവർ വീണ്ടും റജിസ്റ്റർ ചെയ്യേണ്ട.

കേരളത്തിൽ 194 ഒഴിവ്. ഇത്തവണ മുതൽ മലയാളത്തിലും ചോദ്യം ലഭിക്കും. 2023 മാർച്ച് 31 വരെ ഈ വിജ്‌ഞാപനപ്രകാരമുള്ള നിയമനങ്ങൾക്ക് അവസരമുണ്ട്. ഏതെങ്കിലും ഒരു സംസ്‌ഥാനത്തേക്കോ കേന്ദ്രഭരണ പ്രദേശത്തേക്കോ മാത്രം അപേക്ഷിക്കുക.

യോഗ്യത: ബിരുദം. 2021 ഒക്ടോബർ‍ 27 അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും. വിമുക്‌തഭടർ തത്തുല്യ യോഗ്യതാ വിവരങ്ങൾക്കു വിജ്‌ഞാപനം കാണുക.

പ്രായം: 2021 ജൂലൈ ഒന്നിന് 20–28 (പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം വീതം ഇളവ്. വിമുക്‌തഭടന്മാർക്കും ഇളവുണ്ട്).

പ്രിലിമിനറി, മെയിൻ പരീക്ഷകളുണ്ട്; രണ്ടും ഓൺലൈൻ ഒബ്ജെക്ടീവ്. നെഗറ്റീവ് മാർക്കുണ്ട്. പ്രിലിമിനറി ഡിസംബറിൽ നടത്തും; മെയിൻ ഡിസംബർ / ജനുവരിയിൽ. കേരളത്തിലും ലക്ഷദ്വീപിലുമുള്ളവർക്കു മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലൊന്നു തിരഞ്ഞെടുക്കാം. കേരളത്തിൽ (സ്‌റ്റേറ്റ് കോഡ്: 27) കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിൽ പ്രിലിമിനറിക്കു കേന്ദ്രമുണ്ട്; മെയിനിനു കൊച്ചിയും തിരുവനന്തപുരവും.

ഫീസ്: 850 രൂപ (പട്ടികവിഭാഗ, വിമുക്തഭട, ഭിന്നശേഷി അപേക്ഷകർക്കു 175 രൂപ). ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം.
ബാങ്കുകൾ ഇവ

∙ ബാങ്ക് ഓഫ് ബറോഡ

∙ ബാങ്ക് ഓഫ് ഇന്ത്യ

∙ ബാങ്ക് ഓഫ് മഹാരാഷ്ട്ര

∙ കാനറ ബാങ്ക്

∙ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

∙ ഇന്ത്യൻ ബാങ്ക്

∙ ഇന്ത്യൻ ഓവർസീസ് ബാങ്ക്

∙ പഞ്ചാബ് നാഷനൽ ബാങ്ക്

∙ പഞ്ചാബ് & സിന്ധ് ബാങ്ക്

∙ യൂക്കോ ബാങ്ക്

∙ യൂണിയൻ ബാങ്ക്

Leave a Reply