പട്ടാമ്പി: അമ്മ ഭഗവതി കലാക്ഷേത്രം കൊടുമുണ്ടയും യു.എസ്.എ ഫ്ലവേഴ്സും സുരേഷ് വായനശാലയും ചേർന്നൊരുക്കുന്ന ഏഴാമത് കലാഭവൻ മണി അനുസ്മരണം 12-03-2023 ഞായറാഴ്ച കാലത്ത് 10.30 ന് കൊടുമുണ്ട ഗേറ്റിലുള്ള ബാബൂസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. പ്രമോദ് വരിക്ക കുഴിയുടെ അധ്യക്ഷതയിൽ ബഹു. മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആനന്ദവല്ലി നിർവഹിക്കുന്നു.
മുഖ്യാതിഥിയായി നാടൻ പാട്ടിന്റെ കുലപതി അറുമുഖൻ വെങ്കിടങ്ങ്, ദേവസ്യ മണ്ണാർക്കാട് (റിട്ട. ഡിവൈഎസ്പി), അമ്മ ശ്രേഷ്ഠ, തങ്കമ്മ കല്ലടിക്കോട്, ആശ തൃപ്പൂണിത്തുറ (മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന പ്രസിഡണ്ട്), മണികണ്ഠൻ പെരുമ്പടപ്പ് (സിനിമ പിന്നണിഗായകൻ), ഡോ. സിബി ജോൺ സെബാസ്റ്റ്യൻ, (ബിഡിഎസ് സർജൻ, ചൂണ്ടൽ ഹോസ്പിറ്റൽ, ഫിഫ ഡെന്റൽ ക്ലിനിക്ക് പെരുമ്പാവൂർ), ദുർഗ പൂജ (നവജീവൻ ട്രസ്റ്റ് മലപ്പുറം), ബാബു കോഴിക്കോട്ടിരി (ആർപിഎഫ് ഷൊർണ്ണൂർ), ഡോക്ടർ പ്രവീൺ (സർജൻ, തൃശ്ശൂർ ജില്ലാ ഹോസ്പിറ്റൽ), സീന ഐക്കരപ്പടി (ചാരിറ്റി പ്രവർത്തക), ഗിരിധരൻ (പുണ്യം ട്രസ്റ്റ് പട്ടാമ്പി), ഡോക്ടർ എം.രാധാകൃഷ്ണൻ (ഹോട് ജില്ലാ ആശുപത്രി പാലക്കാട്). തുടങ്ങിയവരും പങ്കെടുക്കുന്നു.
25 വർഷത്തിലേറെയായി കൊടുമുണ്ട ശ്രീ നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിൽ സേവനം അനുഷ്ഠിച്ചു വരുന്ന അനിൽ കുമാർ ബാബുവിന് അമ്മ ഭഗവതി കലാക്ഷേത്രത്തിന്റെ ആദരവും പ്രശസ്തി പത്രവും നൽകുന്നു.
ആദരിക്കപ്പെടുന്ന കലാകാരൻമാർ:
കാഥികൻ- തവന്നൂർ മണികണ്ഠൻ, നാടിന്റെ ഗായകൻ- വേലായുധൻ പള്ളിപ്പുറം, ഗണേശൻ പാലക്കപറമ്പ്, സുബ്രഹ്മണ്യൻ കക്കാട്ടിരി, സംഗീത സവിധായകൻ- ഗോപി കണയം, ദേവനൃത്തം- ശിവദാസ് കാരക്കാട്, ചവിട്ട് കളി- ചന്ദ്രേട്ടൻ, പറക്കാട്, ചെണ്ട വിദ്വാൻ- ശിവൻ, ശങ്കരൻ (കർഷക പ്രതിഭ), രാമചന്ദ്രൻ ചുണ്ടമ്പറ്റ (സിനിമ ആർടിസ്റ്റ്), സതീഷ് പട്ടാമ്പി (ചെണ്ടമേളം).
തുടർന്ന് ശിങ്കാരിമേളം, തായമ്പക, പഞ്ചവാദ്യം, ഭക്തി ഗാനമേള, നൃത്ത നിർത്ത്യങ്ങൾ, നാടോടി നൃത്തങ്ങൾ , കരോക്കെ ഗാനമേള, സ്റ്റേജ് ഷോ, ഫ്യൂഷൻ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.