Spread the love
ഗോവയിൽ 8 എം.എൽ.എമാർ ബിജെപിയിലേക്ക്

ഗോവയിൽ കോൺഗ്രസ് കൂട്ടമായി ബിജെപിയിലേക്ക്. 11ൽ 8 എം എൽ എ മാരും കൂട്ടമായി ബിജെപി പാർട്ടിയിലേക്ക് ചേക്കേറുന്നു. എട്ട് എംഎൽഎമാർ പാർട്ടിയിൽ ചേരുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷേത് തനവാഡെ അവകാശപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഒരു സംസ്ഥാനത്ത് ഒരു പാർട്ടിക്ക് ഉണ്ടാകുന്ന വലിയ ദുരന്തമാണിത്.

ഗോവ‍ കോൺഗ്രസ് വിമുക്തമാകുന്നു എന്നും കോൺഗ്രസ് പാർട്ടിയെ അപ്പാടേ തന്നെ ബിജെപിയിലേക്ക് ലയിപ്പിക്കുകയാണ്‌ എന്നുമാണ്‌ സംസ്ഥാന കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളോട് പറബ്ഞ്ഞത്.മുൻ പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ, ദെലീല ലോബോ, രാജേഷ് ഫൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലക്‌സോ സെക്വീര, റുഡോൾഫ് ഫെർണാണ്ടസ് എന്നിവരാണ് ഭരണകക്ഷിയായ ബിജെപിയിൽ ചേരുന്നതെന്നാണ് റിപ്പോർട്ട്. നേരത്തേ, പാർട്ടി വിടില്ലെന്ന് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ എംഎൽഎമാരെ കൊണ്ട് സത്യം ചെയ്യിച്ചിരുന്നു.എന്നാൽ ഇപ്പോൾ കോൺഗ്രസ് പാർട്ടി ഗോവയിൽ അപ്പാടേ ബിജെപിയിലേക്ക് ലയിക്കുന്ന കാഴ്ച്ചയാണ്‌.ഗോവയിൽ കോൺഗ്രസിന്റെ ദയനീയമായ പതനം നടക്കുന്നത് രാഹുൽ ഗാന്ധി കോൺഗ്രസിനു ശക്തി പകരാൻ നടത്തുന്ന ഭാരത് ജോഡോ യാത്രക്കിടെയാണ്‌. രാഹുൽ ഗാന്ധി 150 ദിവസങ്ങൾ താണ്ടുന്ന യാത്രയുടെ ആദ്യ 4 ദിവസമായപ്പോൾ തന്നെ ഒരു സംസ്ഥാനത്ത് പാർട്ടി പൂർണ്ണമായും വീണു എന്ന് പറയാം. ഇതിനെല്ലാം കാരണം കോൺഗ്രസിനെ നയിക്കാൻ ആളില്ല. 40 അംഗ സഭയിൽ ബിജെപിക്ക് 20, കോൺഗ്രസിന് 11, ആം ആദ്മി പാർട്ടിക്ക് 2, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിക്ക് 2, ഗോവ ഫോർവേഡ് പാർട്ടിക്കും റവല്യൂഷണറി ഗോവൻസ് പാർട്ടിക്കും ഓരോ എംഎൽഎമാരുമാണുള്ളത്. 3 സ്വതന്ത്രരും ഉണ്ട്. കോൺഗ്രസിന് ഇനി മൂന്ന് അംഗങ്ങൾ മാത്രമാണ് ഉണ്ടാവുക..

Leave a Reply