നിലമ്പൂർ : 9 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ 8 വർഷം തടവും 6000 രൂപ പിഴയും ശിക്ഷിച്ചു. എടക്കര ഉദിരക്കുളം കാട്ടുപറമ്പിൽ ജോസഫിനെ ആണ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ.പി.ജോയ് ശിക്ഷിച്ചത്. 2020 ഫെബ്രുവരി 20 നാണ് കേസിനിടയാക്കിയ സംഭവം. പിഴ അടച്ചില്ലെങ്കിൽ 3 മാസം കൂടി തടവ് അനുഭവിക്കണം. പ്രാേസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സാം കെ.ഫ്രാൻസിസ് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.