Spread the love

ന്യൂഡൽഹി: 18ാം ലോ​ക്സ​ഭ​യി​ലെ 543 സീ​റ്റു​ക​ളി​ലേ​ക്ക് ഏ​ഴ് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വോ​ട്ടെ​ണ്ണ​ൽ ആരംഭിച്ചു. ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡി​ഷ സം​സ്ഥാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ വോ​ട്ടെ​ണ്ണ​ലും ഇ​തോ​ടൊ​പ്പം ആരംഭിച്ചിട്ടുണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യം (എ​ൻ.​ഡി.​എ) തൂ​ത്തു​വാ​രു​മെ​ന്ന എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ​ക്ക് ശേ​ഷ​വും ആ​ത്മ​വി​ശ്വാ​സം കൈ​വി​ടാ​തെ ​വോ​ട്ടെ​ണ്ണ​ലി​ന്റെ അ​വ​സാ​ന നി​മി​ഷം വ​രെ ഇ​​ഞ്ചോ​ടി​ഞ്ച് പോ​ര​ടി​ച്ചു​നി​ൽ​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ഡെ​വ​ല​പ്മെ​ന്റ​ൽ ഇ​ൻ​ക്ലൂ​സി​വ് അ​ല​യ​ൻ​സ് (ഇ​ൻ​ഡ്യ). എ​ക്സി​റ്റ് പോ​ളു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി​ക്കാ​നു​ള്ള ബി.​ജെ.​പി​യു​ടെ മ​നഃ​ശാ​സ്ത്ര യു​ദ്ധ​മാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് ‘ഇ​ൻ​ഡ്യ’ സ​ഖ്യം.

Leave a Reply