Spread the love
800 അവശ്യമരുന്നുകളുടെ വില വർദ്ധന ഏപ്രിൽ മുതൽ

ഏപ്രിൽ മാസം മുതൽ രാജ്യത്ത് അവശ്യ മരുന്നുകളുടെ വി വർദ്ധിക്കുന്നു. സാധാരണ രോഗങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്നതും ദേശീയ പട്ടികയിൽ ഷെഡ്യൂൾ ചെയ്തതുമായ ഏകദേശം 800 അവശ്യ മരുന്നുകളുടെ വില ഏപ്രിൽ ഒന്നു മുതൽ 10.7 ശതമാനം വർദ്ധിക്കുമെന്നാണ് സൂചനകൾ. 2020 ലെ അതേ കാലയളവിൽ നിന്നും 2021 കലണ്ടർ വർഷത്തിൽ മൊത്ത വില സൂചികയിലെ വാർഷിക മാറ്റം 10.76607 ശതമാനമായി മാറി എന്ന് നാഷണൽ ഫാർമസ്യുട്ടിക്കൽ പ്രെെസിങ്ങ് അതോരിറ്റി വ്യക്തമാക്കുന്നു. പാരസെറ്റമോൾ, ഫിനോബാർബിറ്റോൺ, ഫെനിറ്റോയിൻ സോഡിയം, അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോണിഡാസോൾ തുടങ്ങിയ മരുന്നുകളും ഈ ഗണത്തിൽ ഉൾപ്പെടുന്നു.

Leave a Reply