Spread the love

തിരുവനന്തപുരം: പ്ലസ് വണ്ണിന് സർക്കാർ സ്കൂളിൽ 30 ശതമാനവും എയ്ഡഡിൽ 20 ശതമാനവും സീറ്റ് വർദ്ധിപ്പിച്ച് ഉത്തരവായി. മുൻ വർഷം അനുവദിച്ച 81 താത്കാലിക ബാച്ചുകളും തുടരും.തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലും 30 ശതമാനം സീറ്റു വർദ്ധനവുണ്ടാവും.

20 ശതമാനം സീറ്റ് വർദ്ധന തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലെ എ‌യ്‌ഡഡ് സ്‌കൂളുകളിലാണ്. കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനമാണ് സീറ്റ വർദ്ധന.ഇതിനു പുറമേ സീറ്റ് വർദ്ധന ആവശ്യമായി വരുന്ന എയ്‌ഡഡ് ഹയർസെക്കൻഡറി സ്കൂളുകൾക്ക് പത്തു ശതമാനം അനുവദിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

മുൻ വർഷം അനുവദിച്ച 18 സയൻസ് ബാച്ചുകൾ, 49 ഹ്യുമാനിറ്റീസ്, എട്ട് കോമേഴ്‌സ്, താത്കാലികമായി ഷിഫ്റ്റു ചെയ്ത രണ്ടു സയൻസ് ബാച്ചുകൾ, ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്‌സ് ബാച്ചുമടക്കം 81 ബാച്ചുകൾ തുടരാനാണ് തീരുമാനം. കണ്ണൂർ കെ.കെ.എൻ പരിയാരം സ്മാരക സ്‌കൂളിൽ താത്ക്കാലികമായി അനുവദിച്ച കോമേഴ്‌സ് ബാച്ചും ഉൾപ്പെടുത്തി.

Leave a Reply