
രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പക്ഷത്തുള്ള എംഎൽഎമാർ കൂട്ടത്തോടെ രാജി സമർപ്പിച്ചു.രാജിക്കത്ത് നൽകി അർദ്ധരാത്രിയ്ക്ക് ശേഷമാണ് ഇവർ സ്പീക്കറുടെ വസതി വിട്ടത്. എംഎൽഎമാരുടെ രാജി സ്വീകരിച്ചാൽ രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ വീഴും.ആറ് മാസം മുൻപ് ഗെഹ് ലോട്ടിനൈതിരെ വിമത നീക്കം നടത്തിയ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാവില്ലെന്നാണ് ഭൂരിപക്ഷം എംഎൽഎമാരും പറയുന്നത്. അശോക് ഗെഹലോട്ട് മുഖ്യമന്ത്രി പദത്തിൽ തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരനാക്കുകയോ വേണമെന്നാണ് ഗെഹലോട്ട് പക്ഷക്കാരുടെ ആവശ്യം. സമവായ ചർച്ചകൾക്ക് വേണ്ടി കേന്ദ്ര നിരീക്ഷകരായ അജയ് മാക്കനേയും മല്ലികാർജ്ജുൻ ഖാർഗെയേയും ഹൈക്കമാന്ഡജ് രാജസ്ഥാനിലേക്ക് അയച്ചിരുന്നു. ഇവർ എംഎൽഎമാരുടെ പ്രതിനിധികളായ ശാന്തി ധാരിവാൾ, പ്രതാപ് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. ഓരോ എംഎൽഎമാരേയും കണ്ട് സംസാരിക്കാനാണ് സോണിയ ഗാന്ധിയുടെ നിർദ്ദേശം.