Spread the love
സുകുമാരിയുടെ ഓർമ്മകൾക്ക് 9 വയസ്

മലയാള സിനിമയുടെ സുകുമാരിയമ്മ വിട പറഞ്ഞിട്ട് ഒൻപത് വർഷം കഴിഞ്ഞു. ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ 2500 ലേറെ സിനിമകളിലാണ് സുകുമാരിയമ്മ നിറഞ്ഞ് നിന്നത്. ചലച്ചിത്രരംഗത്ത് 60 വർഷത്തിലേറെ അഭിനയിച്ച അപൂർവ്വം ചില അഭിനേത്രികളിൽ ഒരാളായിരുന്നു സുകുമാരി. ആറ് ഭാഷകളിലൂടെ എണ്ണമറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പത്താമത്തെ വയസ്സിൽ ഒരിരവ് എന്ന തമിഴ് ചലച്ചിത്രത്തിലൂടെ ആണ്അ ഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. അഭിനയിക്കുന്ന ഭാഷകളിലെല്ലാം തന്നെ ഡബ്ബ് ചെയ്യുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാളായിരുന്നു സുകുമാരി.

1940 ഒക്ടോബർ 6-ന് തമിഴ് നാട് സംസ്ഥാനത്തിലെ നാഗർകോവിൽ എന്ന സ്ഥലത്ത് മാധവൻ നായരുടേയും സത്യഭാമയുടേയും മകളായാണ് സുകുമാരിയുടെ ജനനം. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ഭീം സിംഗാണ് ഭര്‍ത്താവ്. ഡോ. സുരേഷാണ് മകന്‍.

ആറ് പതിറ്റാണ്ടുകൾ നീണ്ടുനിന്ന അഭിനയ ജീവിതത്തിൽ തെന്നിന്ത്യൻ ഭാഷകളിൽ 2500ലധികം ചിത്രങ്ങളിൽ സുകുമാരി അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരവും ഒട്ടേറെ സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2010 ല്‍ നമ്മഗ്രാമം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. 2003ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1974, 1979, 1983, 1985 വർഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹനടിയ്ക്കുള്ള പുരസ്കാരവും നേടി.നീണ്ട അഭിനയ ജീവിതത്തിനൊടുവിൽ 2013 ൽ വിടപറയുകയായിരുന്നു.

Leave a Reply