
ഒരാഴ്ചയ്ക്കുള്ളിൽ അമേരിക്കയിലെ കോർണൽ യൂണിവേഴ്സിറ്റിയിൽ റിപ്പോർട്ട് ചെയ്തത് 900 കോവിഡ് കേസുകൾ. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ, രണ്ടു വാക്സിനുകളും സ്വീകരിച്ച വിദ്യാർഥികളിലാണ് കൂടുതലും സ്ഥിരീകരിച്ചതെന്ന് യൂണിവേഴ്സിറ്റി റിലേഷൻസ് വൈസ് പ്രസിഡണ്ട് ജോയൽ മലീന വ്യക്തമാക്കി. വൻതോതിൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതിനെ തുടർന്ന് യൂണിവേഴ്സിറ്റി അടച്ചു പൂട്ടി. മറ്റു വിദ്യാർത്ഥികളോട് ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.
വരാൻ പോകുന്ന ഫൈനൽ പരീക്ഷകളെല്ലാം ഓൺലൈൻ വഴി നടത്തുന്നതായിരിക്കും. ലൈബ്രറികൾ അടക്കാനും സ്പോർട്സും മറ്റു പരിപാടികളും നിർത്താനും ആവശ്യപ്പെട്ടു കൊണ്ട് പ്രസിഡണ്ട് മാർത്താ പൊള്ളക്ക് യൂണിവേഴ്സിറ്റി അധികൃതർക്ക് കത്തയച്ചിരുന്നു.