സോഷ്യല്‍ മീഡിയ നിറയെ എമ്പുരാനാണ്. മോഹൻലാലിന്റെ എമ്പുരാന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് അഭൂതപൂര്‍വമായ വരവേല്‍പാണ് ലഭിക്കുന്നത്. എമ്പുരാന്റെ മുന്നില്‍ പല ടിക്കറ്റ് ബുക്കിംഗ് റെക്കോര്‍ഡുകളും തകരുകയാണ്. ബുക്ക് മൈ ഷോയില്‍ ആദ്യത്തെ ഒരു മണിക്കൂറിലെ ടിക്കറ്റ് ബുക്കിംഗില്‍ രണ്ടാം സ്ഥാനത്താണ് എമ്പുരാൻ, ബുക്ക് മൈ ഷോയിലെ ആദ്യത്തെ ഒരു മണിക്കൂറിലെ ടിക്കറ്റ് ബുക്കിംഗ് കളക്ഷനില്‍ ആറ് സ്ഥാനങ്ങളില്‍ ഉള്ള ചിത്രങ്ങള്‍ ചുവടെ
1. പുഷ്‍പ 2 ദ റൂള്‍- 108K
2. എമ്പുരാൻ- 96K
3. കല്‍ക്കി 2898 എഡി- 96K
4. ജവാൻ- 86K
5. ലിയോ- 83K
6. അനിമല്‍- 80K
ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ മാര്‍ച്ച് 27ന് റിലീസാകുമ്പോള്‍ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.
ഖുറേഷി എബ്രമായി ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ എമ്പുരാൻ സ്റ്റൈലിഷ് സിനിമ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് വ്യക്തമായിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും താരങ്ങള്‍ മോഹൻലാല്‍ ചിത്രത്തില്‍ ഉണ്ടാകും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടപ്പോള്‍ വ്യക്തമായിരുന്നു.