ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാൻ 10 വയസ്സുകാരി ഓടിയത് 200 കിലോമീറ്റർ. കാജൽ എന്ന 4ആം ക്ലാസുകാരിയാണ് മുഖ്യമന്ത്രിയെ കാണാനായി പ്രയാഗ് രാജിൽ നിന്ന് ലക്നൗ വരെ ഓടിയത്. കഴിഞ്ഞ വർഷം നടന്ന ഇന്ദിര മാരത്തണിൽ പങ്കെടുത്ത കാജൽ ഏപ്രിൽ 10നാണ് തൻ്റെ യാത്ര ആരംഭിച്ചത്. ഏപ്രിൽ 15ന് ലക്നൗവിലെത്തി കാജൽ മുഖ്യമന്ത്രിയെ കണ്ടു. മാരത്തണിൽ പങ്കെടുത്തതിനു ശേഷം ആദിത്യനാഥിനു കത്തെഴുതിയ കാജൽ അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തന്നെ കാണാനെത്തിയ പെൺകുട്ടിയ്ക്ക് ആദിത്യനാഥ് ഒരു ജോഡി ഷൂസും ഒരു ട്രാക്ക്‌സ്യൂട്ടും സ്പോർട്സ് കിറ്റും സമ്മാനിച്ചു.