
വടകര : മണിയൂർ പഞ്ചായത്തിലെ പാലയാട് നടയിലെ തോട്ടിൽ നിന്നു 100 കിലോഗ്രാം വരുന്ന ആമയെ കണ്ടെത്തി. ചൊവ്വ പുഴയുടെ ഓരത്തുള്ള തോട്ടിലൂടെ തോണിയിൽ വരുമ്പോൾ തുരുത്തീമ്മൽ രാജീവൻ തോട്ടിൽ തിരയിളക്കം കണ്ട് നോക്കിയപ്പോഴാണ് വലുപ്പമുള്ള കടലാമയെ കണ്ടത്.
പിടികൂടി കരയ്ക്ക് കയറ്റിയപ്പോൾ വലുപ്പം കണ്ട് എല്ലാവരും ഞെട്ടി. കടലുമായി ചേരുന്ന കുറ്റ്യാടി പുഴയിലൂടെ ചൊവ്വ പുഴയിൽ എത്തിയതാണെന്ന് കരുതുന്നു. ഫോറസ്റ്റ് അധികൃതരുടെ നിർദേശ പ്രകാരം കൊളാവിപ്പാലം ആമ വളർത്തു കേന്ദ്രത്തിൽ ഉള്ളവർ എത്തി കൊണ്ടുപോവുകയായിരുന്നു.