Spread the love
തല പൊട്ടിയ നിലയിൽ 12-കാരിയെ വെമ്പായത്ത് പൊന്തക്കാട്ടിൽ കണ്ടെത്തിയ സംഭവം.കുട്ടി അബോധാവസ്ഥയിൽ തുടരുന്നു.ഒപ്പംദുരൂഹതയും

വെമ്പായത്ത് റോഡരികിലെ പൊന്തക്കാട്ടിൽ തല പൊട്ടിയ നിലയിൽ കണ്ടെത്തിയ 12 കാരി ആശുപത്രിയിൽ അബോധാവസ്ഥയിൽ തുടരുന്നു.

പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് വെമ്പായം പെരുമ്പൂരിലെ റോഡരികിൽ പെൺകുട്ടിയെ ചോരയൊലിച്ച നിലയിൽ കണ്ടെത്തിയത്.

റോഡരികിലെ പൊന്തക്കാട്ടിൽനിന്ന് എന്തോ ഞെരക്കം കേട്ടുനോക്കിയ വഴിയാത്രക്കാരനാണ് പെൺകുട്ടിയെ ആദ്യം കണ്ടത്.

തുടർന്ന് ഇയാൾ സമീപത്തെ വീട്ടിലെ സ്ത്രീകളെ വിളിച്ചുവരുത്തുകയായിരുന്നു.

ഉടൻതന്നെ ഇവർ പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

റോഡരികിൽ കണ്ടെത്തിയ പെൺകുട്ടിയെ കാണാനില്ലെന്ന പരാതി കഴിഞ്ഞദിവസം വട്ടപ്പാറ പോലീസിന് ലഭിച്ചിരുന്നു.

ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പരാതി നൽകിയിരുന്നത്.

പോലീസ് രാത്രി മുതൽ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല.

തുടർന്ന് രാവിലെയും അന്വേഷണം തുടരുന്നതിനിടെയാണ് പരിക്കേറ്റനിലയിൽ പെൺകുട്ടിയെ റോഡരികിൽനിന്ന് കണ്ടെത്തിയത്.

പെൺകുട്ടിയെ കാണാതായത് എങ്ങനെയാണെന്നോ എന്താണ് സംഭവിച്ചതെന്നോ ഇതുവരെ വ്യക്തമല്ല.

സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ വട്ടപ്പാറ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Leave a Reply