Spread the love

പുൽപ്പള്ളി (വയനാട്)∙ പാക്കത്ത് കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരുക്ക്. കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് (14) ഗുരുതരമായി പരുക്കേറ്റത്. പുൽപ്പള്ളി വിജയ ഹൈസ്കൂൾ സ്‌കൂൾ വിദ്യാർഥിയാണ്. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം.

സുഹൃത്തുക്കളോടൊപ്പം വിവാഹ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി വരുന്നതിനിടെയായിരുന്നു സംഭവം . ശരത്തിനെ ആന തുമ്പിക്കൈ കൊണ്ട് വലിച്ചെറിഞ്ഞു. രക്ഷപ്പെട്ട സുഹൃത്തുക്കളാണ് ശരത്ത് ആക്രമിക്കപ്പെട്ട വിവരം മറ്റുള്ളവരെ അറിയിച്ചത്. ശരത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply