മാനത്തിനുള്ളിൽ 15കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കാബിൻ ക്രൂവിനെതിരെ പൊലീസ് കേസെടുത്തു. വിമാനത്തിലെ ക്യാബിൻ ക്രൂവായ പ്രസാദാണ് കുട്ടിയെ പീഡിപ്പിച്ചത്. പ്രസാദിന് എതിരെ പൊലീസ് പോക്സോ നിയമ പ്രകാരം കേസ് എടുത്തു. കഴിഞ്ഞ അഞ്ചാം തീയതി മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് പീഡന ശ്രമം നടന്നത്. പ്രസാദിനെ ഉടൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.