Spread the love
ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പതിനേഴുകാരി ശുചിമുറിയിൽ പ്രസവിച്ചു

ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17 വയസ്സുകാരി പ്രസവിച്ചു.
ഉളിക്കല്‍ സ്വദേശിനിയായ പതിനേഴുകാരിയാണ് ശുചിമുറിയിൽ പ്രസവിച്ചത്.

വയറുവേദനയെ തുടര്‍ന്ന് ഇന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതായിരുന്നു. ആശുപത്രിയിലെ ശുചിമുറിയിലാണ് പ്രസവിച്ചത്.

പെൺകുട്ടിയെയും കുഞ്ഞിനെയും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടർന്നാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

ആദിവാസി വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടിയാണ് പ്രസവിച്ചത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി.

Leave a Reply