താമരശ്ശേരി∙ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നാൽപ്പത്തിയേഴുകാരനെ അറസ്റ്റ് ചെയ്തു. പുതുപ്പാടി സ്വദേശി ബാബുവാണ് അറസ്റ്റിലായത്. പെൺകുട്ടിയെ പ്രതി വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം കുട്ടി വീട്ടുകാരോടു പറഞ്ഞതിനു പിന്നാലെ പൊലീസിൽ പരാതി നൽകി. ഇന്നലെ രാത്രിയാണു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.