Spread the love

പത്തനംതിട്ട ഹോം നഴ്സിന്റെ ക്രൂര മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന 59 കാരൻ മരിച്ചു. തട്ട സ്വദേശി ശശിധരൻ പിള്ളയാണ് മരിച്ചത്. അൽഷിമേഴ്സ് രോഗിയായ ശശിധരൻ പിള്ളയെ ഒരു മാസം മുമ്പാണ് ഹോം നഴ്സ് വിഷ്ണു അതിക്രൂരമായി മർദ്ദിച്ചത്. വിമുക്തഭടനായ ശശിധരന്‍ പിള്ള കുറച്ചു കാലമായി രോഗം ബാധിച്ച് കിടപ്പിലായിരുന്നു ശശിധരൻ പിള്ളയെ നഗ്നനാക്കി മർദ്ദിക്കുന്നതും നിലത്തിട്ട് വലിച്ചിഴയ്‌ക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മർദ്ദനത്തിന് ശേഷം അബോധാവസ്ഥയിലായിരുന്നു ശശിധരൻ പിള്ള. വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ കൊടുമൺ പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply